1
തിരിച്ചു നടന്ന വഴികളില്‍ ചിതറിക്കിടന്ന
ചില പൂക്കളെ കണ്ടു..
അവരാരെന്നു ഞാന്‍ ചോദിച്ചു
നിന്നെ ചൂടിക്കുവാന്‍ ഞാന്‍ കോര്‍ത്തുവെച്ച
പൂമാലയില്‍ നിന്നടര്‍ന്നു വീണ
വാടമലരുകളെന്നു അവര്‍ മറുപടി പറഞ്ഞു
ഓടിച്ചെന്നവരെ എന്‍റെ കൈകളിലെടുത്തപ്പോഴേക്കും
അവ വാടിത്തളര്‍ന്നിരുന്നു......

2
നിന്‍റെ ഹൃദയത്തില്‍ ഒരിക്കല്‍ നീ കൊത്തിയ
എന്‍റെ ശില്പത്തിന്‍ കാതിലൂടെ
ഇന്നു ചോര വാര്‍ന്നൊഴുകി...
എന്നെ ബധിരനാക്കിയ ഖഡ്ഗത്തിനു
നിന്‍റെ വാക്കിന്‍റെ മൂര്‍ച്ച ഉണ്ടായിരുന്നെന്നു
ഞാനറിഞ്ഞില്ല...
എന്‍റെ ശില്പത്തിന്‍ കാതിലൂടെ
ഇന്നു ചോര വാര്‍ന്നൊഴുകി...
എന്നെ ബധിരനാക്കിയ ഖഡ്ഗത്തിനു
നിന്‍റെ വാക്കിന്‍റെ മൂര്‍ച്ച ഉണ്ടായിരുന്നെന്നു
ഞാനറിഞ്ഞില്ല...
3
നിന്നെ കണ്ട കണ്ണുകള്‍
മറ്റാരെയും കാണാതിരിക്കുവാന്‍
ഞാന്‍ അന്ധനാകണമെന്നു നീ ആഗ്രഹിച്ചു.......
എന്‍റെ കാതുകളില്‍ ശ്രുതി പകര്‍ത്തിയ നിന്‍റെ ചുണ്ടുകള്‍
ഒരിക്കലും അരുതെന്നു പറയാതിരിക്കുവാന്‍
നീ മൂകയാകണമെന്നു ഞാന്‍ ആഗ്രഹിച്ചതു പോലെ...
4
മറ്റാരെയും കാണാതിരിക്കുവാന്‍
ഞാന്‍ അന്ധനാകണമെന്നു നീ ആഗ്രഹിച്ചു.......
എന്‍റെ കാതുകളില്‍ ശ്രുതി പകര്‍ത്തിയ നിന്‍റെ ചുണ്ടുകള്‍
ഒരിക്കലും അരുതെന്നു പറയാതിരിക്കുവാന്‍
നീ മൂകയാകണമെന്നു ഞാന്‍ ആഗ്രഹിച്ചതു പോലെ...
4
നമ്മുടെ പ്രണയം സഫലമാകാതെ പോകട്ടെ
അങ്ങനെ എല്ലാ ജന്മങ്ങളിലും
ജനിച്ചു ജീവിച്ചു പ്രണയിച്ചു മരിക്കാം
പ്രണയ സാഫല്യത്തിനായി ഒരു ജന്മത്തെ കാത്തിരിക്കാം..
അങ്ങനെ എല്ലാ ജന്മങ്ങളിലും
ജനിച്ചു ജീവിച്ചു പ്രണയിച്ചു മരിക്കാം
പ്രണയ സാഫല്യത്തിനായി ഒരു ജന്മത്തെ കാത്തിരിക്കാം..